ഓണത്തിനുള്ള സൗജന്യ കിറ്റ് വിതരണത്തിനായി സംസ്ഥാനം സജ്ജമാണെന്ന് നേരത്തെ തന്നെ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സൗജന്യ ഓണകിറ്റിന് പിന്നാലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും പത്ത് കിലോ അരിയും പഞ്ചസാരയും വിതരണം നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ഭക്ഷ്യവകുപ്പ്.
‘അർജുൻ റെഡ്ഡി’ എന്ന കഥാപാത്രത്തെ അംഗീകരിക്കില്ലെന്ന് അനന്യ പാണ്ഡെ
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സബ്സിഡി നിരക്കിൽ അഞ്ചു കിലോ വീതം പച്ചരിയും കുത്തരിയും ഒരു കിലോ പഞ്ചസാരയും നൽകുമെന്നാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അറിയിച്ചത്. ഇത്തവണത്തെ ഓണം സമ്പന്നമാക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിൽ അഞ്ചാം സ്വര്‍ണം; പുരുഷ ടേബിള്‍ ടെന്നീസിൽ വിജയം
14 ഇനം സാധനങ്ങളടങ്ങിയ സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെയാണ് 14 ഇനങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക