മലപ്പുറം; പ്രാഥമിക സ്കൂൾ തലം തൊട്ട് ഉന്നത വിദ്യാഭ്യാസം വരെയുള്ള രംഗങ്ങളിൽ കാതലായ മാറ്റങ്ങൾക്കും പരിഷ്കാരങ്ങൾക്കും പ്രോത്സാഹനത്തിനും ഉതകുന്ന പദ്ധതികൾ മലപ്പുറത്ത് നടപ്പാക്കുമെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി പ്രസ്താവിച്ചു.
മലപ്പുറത്ത് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളുടെ വിന്നേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
വിദ്യാഭ്യാസ രംഗത്ത് സമഗ്രവും ദീർഘവീക്ഷണത്തിൽ അധിഷ്ഠിതവുമായ പദ്ധതികൾ നടപ്പിലാക്കും.
നഗരസഭ പ്രദേശത്തെ ഗവൺമെന്റ് എയ്ഡഡ് മേഖലയിലുള്ള മുഴുവൻ എൽപി, യുപി സ്കൂളിലെയും എൽ എസ് എസ് യു എസ് എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സമ്പൂർണ്ണമായും നടപ്പിലാക്കുന്ന എൻട്രൻസ് പരിശീലന പദ്ധതിയുടെ മുഴുവൻ വിദ്യാർഥികളുടെ ഫീസും നഗരസഭ വഹിക്കും.
കൂടാതെ എൻ എം എം എസ് സ്കോളർഷിപ്പിന് നഗരസഭയിൽ നിന്ന് തയ്യാറായി വരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സ്പെഷ്യൽ കോച്ചിംഗ് പദ്ധതി നടപ്പിലാക്കും.
കേന്ദ്ര സർവകലാശാല പ്രവേശനത്തിനും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് മെഡിക്കൽ സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ,
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ സെന്റർ എന്നിവ ഉൾപ്പെടെയുള്ള ദേശീയ പ്രാധാന്യം ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻട്രൻസിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ പരിശീലനത്തിന് പദ്ധതിയും നടപ്പിലാക്കി.
കൂടാതെ നഗരസഭ പ്രദേശത്ത് ഗവൺമെന്റ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ജർമൻ സ്പാനിഷ് ഫ്രഞ്ച് ചൈനീസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ പ്രത്യേക പരിശീലനം നൽകി വിദേശ ഭാഷ പരിശീലന പദ്ധതി ഈ വർഷം മലപ്പുറം നഗരസഭയിൽ ആരംഭിക്കും.
സിവിൽ സർവീസിലോ ദേശീയ പ്രാധാന്യമുള്ള സർവ്വകലാശാലകളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കോ സി എച്ച് മുഹമ്മദ് കോയ സ്മാരക സ്വർണ്ണ മെഡൽ പ്രോത്സാഹനമായി നൽകും.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം അതിന്റെ പദ്ധതിയിൽ ഇത്ര നിരവധി പദ്ധതികളും വലിയ തുകയും വിദ്യാഭ്യാസ പ്രവർത്തനത്തിന് വേണ്ടി മാത്രമായി നീക്കിവെക്കുന്നത്. ഒരു വർഷം 200 വിദ്യാർത്ഥികൾക്കെങ്കിലും ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പുവരുത്തി അഞ്ചുവർഷംകൊണ്ട് ആയിരം വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭ്യമാകുന്നതിന് വേണ്ടി ആരംഭിച്ച മിഷൻ തൗസൻഡ് പദ്ധതി ഇതിനകം തന്നെ ദേശീയ ശ്രദ്ധ നേടിയിരുന്നു. തുടക്കം കുറിച്ച ആദ്യവർഷം തന്നെ 47 വിദ്യാർഥികളാണ് മലപ്പുറം നഗരസഭയിൽ നിന്ന് കേന്ദ്ര സർവകലാശാലയിൽ പ്രവേശനം നേടിയത്.
മുൻസിപ്പൽ വിന്നേഴ്സ് മീറ്റിൽ വച്ച് മുഴുവൻ എ പ്ലസ് വിദ്യാർഥികളെയും ആദരിക്കൽ ചടങ്ങ് നടത്തി.
ചടങ്ങിൽ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ഫൗസിയ കുഞ്ഞിപ്പ കൊന്നല അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരിഫ്, സിദ്ദീഖ് നൂറങ്ങൽ, സിപി ആയിഷാബി. കൗൺസിലർമാരായ പരി അബ്ദുൽ ഹമീദ്, ശിഹാബ് മൊടയങ്ങാടൻ
എ പി ശിഹാബ്, സി കെ സഹീർ, കെ കെ ആയിഷാബി ഉമ്മർ, സി സുരേഷ് മാസ്റ്റർ,
സുഹൈൽ ഇടവഴിക്കൽ
,പി എസ് എ ഷബീർ കെ കെ രമണി ആല്പ്സ് അക്കാഡമി പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക