കണ്ണൂർ: കണ്ണൂരിൽനിന്നുള്ള കെ.എസ്.ആർ.ടി.സി. സർവീസുകൾ മിക്കതും ഞായറാഴ്ചയും മുടങ്ങി. 80 ബസുകളിൽ 30 എണ്ണം മാത്രമാണ് കണ്ണൂർ ഡിപ്പോയിൽനിന്ന് ഓടിയത്. ഡീസൽ നിറയ്ക്കാൻ പണമില്ലാതായതോടെ ദിവസങ്ങളായി കെ.എസ്.ആർ.ടി.സി. സർവീസുകൾ താളംതെറ്റിയിരിക്കയാണ്.
ബെംഗളൂരുവിലേക്ക് രാവിലെയും രാത്രിയുമുള്ള സർവീസുകൾ നടത്തി. തിരുവനന്തപുരം,എറണാകുളം ബസുകളും മറ്റു ചില ദീർഘദൂര ബസുകളും ഓടി. കാസർകോട്ടേക്ക് എട്ട് ടൗൺ ടു ടൗൺ ബസുകളും ഓടി. കൂട്ടുപുഴ, ഇരിട്ടി, കുടിയാൻമല സർവീസുകളും ഓടിച്ചു.
ഓർഡിനറി സർവീസുകൾ ഓടിക്കാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണിപ്പോൾ. തലശ്ശേരി, പയ്യന്നൂർ സബ് ഡിപ്പോകളിലും ഡീസൽ ക്ഷാമം ബാധിച്ചിട്ടുണ്ട്. ഇവിടെയും ഷെഡ്യൂളുകൾ പലതും ഞായറാഴ്ചയും മുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക