മലയാളത്തിലെ മുന്‍നിര നായകന്മാരുടെ അമ്മയാണെങ്കിലും തനിക്ക് നടന് സുകുമാരന്റെ മേല്‍വിലാസത്തില്‍ അറിയപ്പെടാനാണ് കൂടുതൽ ഇഷ്ടമെന്ന് മല്ലിക സുകുമാരന്‍ ഒരിക്കൽ പറഞ്ഞിരുന്നു.
ഇപ്പോൾ തന്റെ വെെറലായ ഡാൻസിനെപ്പറ്റിയുള്ള മല്ലികയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്.
തന്നെ കാണുമ്പോൾ വലിയ കുഴപ്പങ്ങളൊന്നും തോന്നില്ലെങ്കിലും ഇപ്പോൾ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നും.
മുൻപ് കൊച്ചുമകളായ പ്രാർത്ഥനയുടെ കൂടെ താൻ ഡാൻസ് ചെയ്യുന്ന ഒരു വീഡിയോ എടുത്തിരുന്നു. പക്ഷെ വീഡിയോ എടുത്തപ്പോൾ അത് പബ്ലിഷ് ചെയ്യുമെന്ന് താൻ കരുതിയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ തന്റെ കോളേജിന്റെ ഗ്രൂപ്പിൽ ആ വീഡിയോ വന്നപ്പോഴാണ് താൻ അതിനെപ്പറ്റി അറിഞ്ഞതെന്നും മല്ലിക പറഞ്ഞു.
ഇപ്പോൾ തന്നെ കാണുമ്പോൾ എനിക്ക് എന്തോ പ്രശ്നമുണ്ടെന്ന് ആളുകൾക്ക് തോന്നുമെന്നും തമാശ രൂപേണ മല്ലിക പറഞ്ഞു. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടയാണ് മല്ലിക. മക്കൾ രണ്ടും സിനിമയിൽ സജീവമാണെങ്കിലും തന്റെ ബിസിനസ്സുമായി മുൻപോട്ട് പോകുകയാണ് മല്ലിക സുകുമാരൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക