ആവശ്യത്തില്‍ കൂടുതൽ ഭക്ഷണം കഴിക്കുകയും അതിലെ ഊർജവും കൊഴുപ്പും രക്തത്തിലടിയുകയും ചെയ്യുമ്പോൾ, ചുരുങ്ങാനും വികസിക്കുവാനുമുള്ള രക്തക്കുഴലുകളുടെ കഴിവിൽ വ്യത്യാസം വരും.
അപ്പോൾ രക്തസമ്മര്‍ദം ഉയരുകയും ഹൃദ്രോഗത്തിലെത്തുകയും ചെയ്യും. രക്തക്കുഴലുകളിൽ കൊഴുപ്പടിയുമ്പോൾ അതിന്റെ ഉൾവ്യാസം കുറയുന്നു.
രക്തക്കുഴലുകളിൽ കൊഴുപ്പ ടിഞ്ഞു കൂടുമ്പോൾ ‘ആതിറോസ് ക്ലീറോസിസ്’ എന്ന ഹൃദ്രോ ഗം ഉണ്ടാകുന്നു. ഇത് ഒഴിവാക്കാൻ നാരുകൾ അധികം ഉള്ള കാബേജ്, ബീറ്റ് റൂട്ട്, ചീര, പാലക്, ബ്രോക്കാളി എന്നിവ വളരെ നല്ലതാണ്.
ഫോളിക് ആസിഡ് എന്ന ‘ബി’ വിഭാഗ ത്തിലെ ജീവകം കുഴലുകളിൽ കൊഴുപ്പടിയുന്നതിനെ തടയുന്നു. ബീൻസ്, പച്ചപ്പയർ, അമര, കോളിഫ്ളവർ, കിഡ്നിബീൻസ്, വെള്ളക്കടല എന്നിവയും എല്ലാ ഇലക്കറികളും ഫോളിക് ആസിഡിന്റെ കലവറകളാണ്.
‘ഹോമോസിസ്റ്റീൻ’ എന്ന ഒരു അമിനോ ആസിഡ് രക്തധമനികളെയും ഹൃദയത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഫോളിക് അമ്ലം ഇതിന്റെ പ്രവർത്തനത്തെ തടയുന്നു.
ഒമേഗ ‘3’ എന്ന ഫാറ്റി ആസിഡ് രക്തക്കുഴലുകളിൽ രക്തം കട്ട പിടിക്കുന്നതു തടയുന്നു. ട്രൈഗ്ലിസറെയ്ഡ് എന്ന കൊഴുപ്പിനെയും നിയന്ത്രിക്കുന്നു.
അയില, മത്തി, ചൂര, കോര തുടങ്ങിയ മത്സ്യങ്ങൾ കറിവച്ചു മാത്രം കഴിക്കണം. ധാരാളം വെളുത്തുള്ളി നിത്യാഹാരത്തിൽ ഉൾപ്പെടുത്തുന്നവരിൽ രക്തം കട്ടപിടിക്കുവാനുള്ള സാധ്യത കുറവാണ്. ധാരാളം ആന്റീഓക്സിഡന്റുകൾ ഇതിലുള്ളതാണ് അതിനു കാരണം.
രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽഡിഎല്‍ കുറയ്ക്കുവാൻ നാരുകൾ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉത്തമമാണ്. ഓട്സ്, പയറുവർഗങ്ങൾ, നാരുള്ള പഴങ്ങളായ ആപ്പിൾ, സബർജെല്ലി എന്നിവ ഉദാഹരണം.
നട്സ് മോണോ അൺ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. കൊഴുപ്പാണെങ്കിലും ഗുണകരമായ കൊഴുപ്പാണിത്. ഒരു ടേബിള്‍ സ്പൂൺ വാൾനട്സ്, ആല്‍മണ്ട്, ബദാം, അണ്ടിപ്പരിപ്പ് ഇതിലേതെങ്കിലും കഴിക്കുന്നത് ഉത്തമമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക