ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ യുഎഇയിലും റിലീസ് ചെയ്യുന്നതിനെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.
‘സീതാ രാമ’ത്തിന് നേരത്ത യുഎഇയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് വീണ്ടും ചിത്രത്തിന്റെ സെൻസര്‍ നടത്തിയിരുന്നു. ഇപ്പോള്‍ യുഎഇയില്‍ ചിത്രം റിലീസിന് തയ്യാറായിരിക്കുകയാണ്. ഓഗസ്റ്റ് 11നാണ് ചിത്രം യുഎയില്‍ റിലീസ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക