ദാരിദ്ര്യത്തിന്റെ കാലമായാണ് കര്‍ക്കിടകമാസത്തെ കണക്കാക്കുന്നത്. ഈ ദിനത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് ലക്ഷ്മീ ദേവിയെ കുടിയിരുത്തി ചേട്ടാഭാഗവതിയെ പുറത്താക്കുക എന്നതാണ്.
കര്‍ക്കിടക മാസം രാമായണ മാസമായാണ് കണക്കാക്കുന്നത്. വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിനും നമ്മുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും എല്ലാം വേണ്ടി കര്‍ക്കിടക മാസത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
കര്‍ക്കിടക കഞ്ഞിക്ക് കൈപ്പാണ്. എങ്കിലും പലരും ഇത് ആരോഗ്യത്തോടെ കുടിക്കുന്നു എന്നുള്ളതാണ് സത്യം. കാരണം അത്രയധികം ആരോഗ്യ ഗുണങ്ങള്‍ ഇതിനുണ്ട് എന്നത് തന്നെയാണ് സത്യം.
കര്‍ക്കിടക കഞ്ഞി തയ്യാറാക്കുന്നതിന് വേണ്ടി ജീരകം, കുറുന്തോട്ടി, ഇഞ്ചി തുടങ്ങിയ ഔഷധസസ്യങ്ങള്‍ ചേര്‍ക്കുന്നു. ഇത് ആരോഗ്യത്തിന് മികച്ചതാണ് എന്നത് തന്നെയാണ് കര്ക്കിടകക്കഞ്ഞിയെ ഇത്ര പ്രിയമുള്ളതാക്കി മാറ്റുന്നത്.
ഇതോടൊപ്പം പഞ്ചകര്‍മ്മ ചികിത്സയും കര്‍ക്കിടക മാസത്തിലെ പ്രത്യേകത തന്നെയാണ്. കര്‍ക്കിടക മാസത്തില്‍ ഇത്രയും പ്രത്യേകതകള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ഇതെല്ലാം ആരോഗ്യത്തിനും ഐശ്വര്യത്തിനും വാതില്‍ തുറക്കുന്നത് തന്നെയാണ് എന്നുള്ളതാണ് സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക