പ്രശ്നം അംഗീകരിക്കാതെ പൊരുതുമ്പോള്‍ അത് ഒരിക്കലും അവസാനിക്കില്ലെന്ന് സാമന്ത.എന്നാല്‍ നിങ്ങള്‍ ഇതാണ് എന്റെ പ്രശ്നമെന്ന് അംഗീകരിക്കുമ്പോള്‍ അടുത്തതെന്ത്, എനിക്കിനിയും ജീവിക്കണമെന്ന് ആലോചിക്കും,’ അവര്‍ പറഞ്ഞു.’
വ്യക്തി ജീവിതത്തില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളോടൊപ്പം തന്നെ എനിക്ക് ജീവിക്കണമെന്ന് എനിക്കറിയാം. ഞാനെത്ര ശക്തയാണെന്ന് തിരിച്ചറിഞ്ഞത് എനിക്ക് ആശ്ചര്യമായിരുന്നു. ഞാന്‍ അശക്തയാണെന്നായിരുന്നു കരുതിയിരുന്നത്’
‘വേര്‍പിരിയലോടെ ഞാന്‍ തകര്‍ന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തയാവാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാന്‍ എത്ര ശക്തയാണെന്നതില്‍ സ്വയം അഭിമാനിക്കുന്നു. കാരണം ഞാനിത്ര ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,’ സമാന്ത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക