ഓഗസ്റ്റ് 18ന് തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സോളമന്റെ തേനീച്ചകളിലെ നടീ നടന്മാരും സംവിധായകൻ ലാൽജോസും ചേർന്ന് തലേദിവസം രാത്രി കൊച്ചി നഗരത്തിൽ സിനിമയുടെ പോസ്റ്ററൊട്ടിക്കാൻ ഇറങ്ങിയത് കൗതകകാഴ്ച്ചയായി.
നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ലാൽജോസ് , കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവരടങ്ങുന്ന ജൂറി തിരഞ്ഞെടുത്ത ദർശന സുദർശൻ, വിൻസി അലോഷ്യസ്, ശംഭു , ആഡിസ് ആന്റണി എന്നിവർ പ്രധാനവേഷത്തിൽ എത്തുന്ന സിനിമയിൽ സോളമനാകുന്നത് ജോജു ജോർജ് ആണ്.
റിയാലിറ്റി ഷോ കഴിഞ്ഞ് നാല് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ യാഥാർഥ്യമാകുന്നത്. സിനിമയുടെ പ്രീ പ്രൊഡക്ൻ ഘട്ടം മുതൽ ഒപ്പം നിന്ന നായികാനായകന്മാർ ഏറ്റവും ഒടുവിൽ പോസ്റ്റർ പ്രചാരണത്തിലും പങ്കെടുത്തത് പുതിയ കാഴ്ചയായി.
രണ്ട് വനിതാ പൊലീസുകാരുടെ കഥ പറയുന്ന സിനിമയിലെ താരങ്ങൾ അതേ കോസ്റ്റ്യൂമിലാണ് രാത്രി നഗരത്തിലറങ്ങി പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്ററൊട്ടിക്കുന്നത് ചെറിയ കാര്യമല്ല, അതും സിനിമാപ്രവർത്തനമാണെന്ന് ലാൽജോസ് വിഡിയോയിൽ വിശദീകരിക്കുന്നു.
സോളമന്റെ തേനീച്ചകൾ കേരളത്തിലെ 120 തിയറ്ററുകളിലാണ് റിലീസിനെത്തുന്നത്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക