സംഗീത സംവിധായകന് ആര് സോമശേഖരന്‍ (77) അന്തരിച്ചു. തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന് ഹോസ്പിറ്റലില്‍ തിങ്കളാഴ്ച്ച പുലര്‍ച്ചെ 5:15ന് ആയിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
തിരുവനന്തപുരം കാഞ്ഞിരംപാറ കൈരളി നഗര്‍ സൗപര്‍ണികയില്‍ ആയിരുന്നു താമസം.1982ല്‍ ‘ഇതും ഒരു ജീവിതം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയാണ് ആര് സോമശേഖരന്‍ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്.
50 ഓളം സീരിയലുകള്‍ക്കും ഭക്തി ഗാനങ്ങള്‍ ഉള്‍പ്പടെ 40 ഓളം ആല്‍ബങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.ജാതകം എന്ന ചിത്രത്തിലെ ‘പുളിയിലക്കരയോലും…’ എന്ന ഗാനത്തലൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രശ്സ്തനായി.
ജി വേണുഗോപാല്‍, കെ എസ് ചിത്ര, വി ശിവന്‍കുട്ടി തുടങ്ങി നിരവധി പേര് അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക