പനജി : നടി സൊനാലി ഫൊഗട്ടിന് സഹായികൾ പാനീയത്തിൽ കലർത്തി നൽകിയത് മാരക ലഹരിമരുന്നായ മെത്താംഫിറ്റമിൻ. സൊനാലി നിശാപാർട്ടിയിൽ പങ്കെടുത്ത റസ്റ്ററന്റിലെ ശുചിമുറിയിൽനിന്ന് ഈ ലഹരിമരുന്നിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി.
‘മെത്ത്’ എന്നറിയപ്പെടുന്ന ഇതിന്റെ ഉപയോഗം കിഡ്നിയെയും തലച്ചോറിനെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കും.
നടിയുടെ അറസ്റ്റിലായ സഹായികൾ സുധീർ സാഗ്വൻ, സുഖ്വിന്ദർ വസി എന്നിവർക്ക് ‘മെത്ത്’ എത്തിച്ചുകൊടുത്തുവെന്നു കരുതുന്ന ദത്താപ്രസാദ് ഗാവോങ്കർ, റസ്റ്ററന്റ് ഉടമ എഡ്വിൻ ന്യൂൺസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
സുധീറും സുഖ്വിന്ദറും പാനീയത്തിൽ പൊടി കലർത്തുന്നതും അത് സൊനാലിയെക്കൊണ്ടു കുടിപ്പിക്കുന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക