അരിപ്പൊടി കൊണ്ട് പല വിധത്തിലാണ് ഉപയോഗങ്ങൾ. ഇത് ആരോഗ്യത്തിനും ഒപ്പം തന്നെ സൗന്ദര്യത്തിനും നല്ലതാണ്. ചർമ്മത്തിന് നല്ലൊരു സ്ക്രബറാണ് അരിപ്പൊടി. മാത്രമല്ല ഇത് മുഖത്തെ നിറം വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇത് മുഖത്തെ ചുളിവ് മാറ്റുന്നതിനും, കറുത്ത പാടുകൾ മാറ്റുന്നതിനും, കൊളാജന്റെ ഉത്പാദനത്തെ വർധിപ്പിക്കാനും സഹായിക്കുന്നു. ബ്ലാക്ക് ഹെഡ്സും വൈറ്റ്സ് ഹെഡ്സും ഇല്ലാതാക്കുന്നതിനും ഇത് നല്ലതാണ്. നല്ലൊരു ക്ലെൻസർ കൂടിയാണിത്.
കറ്റാർ വാഴയുടെ തണ്ട് മുറിച്ച് എടുക്കുക, ഇതിനെ രണ്ടാക്കി മാറ്റി ഇതിലേക്ക് തരിയായി പൊടിച്ച് എടുത്ത അരിപ്പൊടിയും, അൽപ്പം മഞ്ഞളും ചേർക്കുക. ശേഷം നിങ്ങൾക്ക് മസാജ് ചെയ്യാവുന്നതാണ്. മുഖത്ത് മുഖക്കുരു ഉണ്ടെങ്കിൽ അതിനെ അവഗണിക്കണം. സ്ക്രബ് ചെയ്ത് ഉണങ്ങിയതിന് ശേഷം നിങ്ങൾക്ക് കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക