കണ്ണൂർ: കരിവള്ളൂരിൽ 24 വയസ്സുകാരിയായ യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ പീഡനം കാരണമെന്ന് ബന്ധുക്കൾ. സൂര്യ ജീവനൊടുക്കിയതു ഭർതൃവീട്ടിലെ നിരന്തര പീഡനം മൂലമെന്നാണ് ബന്ധുക്കൾ പയ്യന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സൂര്യയെ ഭർത്താവ് രാഗേഷും അമ്മയും ചേർന്ന് നിരന്തരം പീഡിപ്പിച്ചിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. 2021 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. 8 മാസം പ്രായമുള്ള മകനുണ്ട്. ഭർത്താവ് രാഗേഷിനും അമ്മയ്ക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ മാസം മൂന്നാം തീയതിയാണ് സൂര്യയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
പ്രതികരിക്കാൻ ഇവിടെ എഴുതുക