കണ്ണൂര്‍: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ വിളയാട്ടം. കണ്ണൂർ കണ്ണാടി പറമ്പിൽ വീട്ടുമുറ്റത്ത് നിന്നിരുന്ന വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു. ആക്രമണത്തിൽ എട്ടുപേർക്ക് പരുക്കേറ്റു.
കാട്ടാക്കടയിൽ ഇന്നലെ ഒരു കുട്ടി ഉൾപ്പെടെ 8 പേർക്കു തെരുവുനായയുടെ കടിയേറ്റിരുന്നു. ഇടുക്കിയിൽ രാജക്കാട്, ഉപ്പുതറ പഞ്ചായത്തുകളിൽ പ്ലസ് വൺ വിദ്യാർഥിയടക്കം 6 പേർക്കു കടിയേറ്റു.
ഏറ്റുമാനൂർ പേരൂർ വെച്ചൂക്കവലയിൽ രാത്രി 5 വീടുകളുടെ വളപ്പിൽ കയറിയ തെരുവുനായ 6 പേരെ കടിച്ചു.
പറവൂരിൽ ആലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ രതീഷ് ബാബുവിനു ഡ്യൂട്ടിക്കിടെ വളർത്തുനായയുടെ കടിയേറ്റു. സംസ്ഥാനത്തുടനീളം നിരവധി പേര്‍ക്കാണ് കഴിഞ്ഞദിവസങ്ങളില്‍ കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക