ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും.
ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു.
അമിതവണ്ണം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഉലുവയിൽ കാണപ്പെടുന്ന ഗാലക്റ്റോമന്നൻ എന്ന ഘടകമാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്. ഗാലക്റ്റോമന്നൻ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഇത്. നാരങ്ങ നീര്, തേന്‍, എന്നിവയ്ക്കൊപ്പം ഉലുവ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഉലുവ വെള്ളം കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. കാരണം, മുലപ്പാൽ വർധിപ്പിക്കുകയും ക്ഷീണം അകറ്റാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക