അഭിലാഷ് എസ് കുമാർ സംവിധാനം ചെയ്യുന്ന ശ്രീനാഥ് ഭാസിയും ഗുരു സോമസുന്ദരവും കേന്ദ്ര കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ചട്ടമ്പി’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 23ന് തിയറ്ററുകളിൽ എത്തും. ഗ്രേസ് ആന്റണിയാണ് ചട്ടമ്പിയിലെ നായിക. ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു
റിലീസ് പ്രഖ്യാപിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് അഭിലാഷ് എസ് കുമാർ. ഇദ്ദേഹത്തിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ചട്ടമ്പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക