കേശ സംരക്ഷണത്തിൽ നെല്ലിക്കയുടെയും നാരങ്ങയുടെയും പങ്ക് എത്ര മാത്രമുണ്ടെന്ന് നമുക്കെല്ലാം അറിയാവുന്നതാണ് എന്നാൽ ഇവ രണ്ടും കൂടി ചേർത്ത് മുടിയിഴകളിൽ പുരട്ടിയാലോ? ഫലം ഇരട്ടിയാണ്. മുടിയുടെ പ്രശ്നങ്ങൾ മാറി കരുത്തോടെ വളരാൻ നെല്ലിക്ക നാരങ്ങ ടോണിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഒരു ടേബിൾ സ്പൂൺ നെല്ലിക്ക അരച്ചെടുത്തു ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരുമായി യോജിപ്പിച്ച് കിടക്കുന്നതിന് മുമ്പ് തലമുടിയിൽ തേച്ചുപിടിപ്പിക്കുക. ഒരു ഷവർ ക്യാപ് കൊണ്ടോ അല്ലെങ്കിൽ ടവൽ കൊണ്ടോ മുടി മൂടി വച്ച് ഉറങ്ങാം. രാവിലെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ഒറ്റ ആഴ്ചയിൽ തന്നെ മാറ്റം അനുഭവിച്ചു അറിയാൻ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക