ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ ഉപയോക്താക്കൾക്ക് iPad, Amazon സമ്മാന വൗച്ചറുകൾ നേടാനുള്ള അവസരം നൽകുന്നു.
ഒരു ഐപാഡും ആമസോൺ വൗച്ചറും നേടുന്നതിന് Vi ആപ്പിൽ കുറഞ്ഞത് അഞ്ച് പാട്ടുകളെങ്കിലും നിങ്ങളുടെ സ്വന്തം പ്ലേലിസ്റ്റ് സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഈ ഓഫർ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നോക്കാം:
കൂടുതൽ പാട്ടുകൾ കേൾക്കുന്ന ഉപയോക്താക്കൾ കൂടുതൽ വിജയിക്കുമെന്ന് വോഡഫോൺ ഐഡിയ പറഞ്ഞു. ഈ ഓഫർ പ്രയോജനപ്പെടുത്തുന്നതിന് നിങ്ങൾ കുറഞ്ഞത് അഞ്ച് പാട്ടുകളുള്ള ഒരു പ്ലേലിസ്റ്റ് സൃഷ്ടിക്കണം.
തുടർന്ന് Vi മൊബൈൽ ആപ്പ് വഴി ഏറ്റവും കൂടുതൽ സമയം പാട്ടുകൾ കേൾക്കുന്ന ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ ലഭിക്കും.
അതിനാൽ നിങ്ങൾ ഇപ്പോൾ മറ്റ് ആപ്പുകൾ വഴി പാട്ടുകൾ കേൾക്കുന്നുണ്ടെങ്കിൽ Vi മൊബൈൽ ആപ്പിലേക്ക് മാറുകയും അവിടെ സംഗീതവും പോഡ്കാസ്റ്റുകളും കേൾക്കുകയും ചെയ്യുന്നതിലൂടെ Vi-ൽ നിന്ന് സമ്മാനങ്ങൾ നേടാനാകും.
വിജയിക്കുന്നതിലൂടെ നിങ്ങൾക്ക് 1,000 രൂപ വിലയുള്ള ആമസോൺ സമ്മാന വൗച്ചർ നേടാം. കുറച്ച് ലളിതമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകി 26 പേര്‍ക്ക്
ഐപാഡ് അല്ലെങ്കിൽ ആമസോൺ വൗച്ചറുകൾ നേടാനാകുമെന്ന് വോഡഫോൺ ഐഡിയ അറിയിച്ചു.
എന്നാൽ ഈ ഓഫർ പരിമിത കാലത്തേക്ക് മാത്രമാണ്, 2022 സെപ്റ്റംബർ 16 വരെ മാത്രമേ നിങ്ങൾക്ക് ഇത് പ്രയോജനപ്പെടുത്താനാകൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക