കോഴിക്കോട്: കരിപ്പൂരില്‍ ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെ കടത്തിയ 4.9 കിലോ സ്വർണം കസ്റ്റംസ് പിടികൂടി.
ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്കര്‍ അലിയുടെ ബാഗില്‍നിന്നാണ് ബെൽറ്റിലും സോക്സിലും കെട്ടി തുണിയിൽ പൊതിഞ്ഞ സ്വര്‍ണം കണ്ടെത്തിയത്.
ഇൻഡിഗോ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സാമിലിനുമെതിരെയാണ് അന്വേഷണം.
റൺവേയിൽ എത്തി സാജിദ് റഹ്മാൻ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുന്‍പും സ്വര്‍ണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക