കാക്കനാട്: നിലംപതിഞ്ഞി മുകളിലെ ഫ്ലാറ്റിലെ അടുക്കളയുടെ മൂലയിൽ ചട്ടിയിലായി കഞ്ചാവ് ചെടി വളർത്തിയ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. നാലു മാസം വളർച്ചയെത്തിയ ചെടിക്ക് ഒന്നര മീറ്റർ ഉയരമുണ്ട്.
അലൻ വി.രാജു (26), കൂടെ താമസിക്കുന്ന അപർണ (24) എന്നിവരാണ് ഫ്ലാറ്റിൽ പിടിയിലായത്.
അലൻ ഐടി കമ്പനിയിലെയും അപർണ ധനകാര്യ സ്ഥാപനത്തിലെയും ജീവനക്കാരാണ്. കഞ്ചാവ് ചെടി വളർത്തുന്ന രീതി ഇന്റർനെറ്റിൽ നിന്നു മനസ്സിലാക്കിയായിരുന്നു പരിപാലനം.
ചെടിക്കു സമീപം വായു സഞ്ചാരത്തിന് ചെറിയ ഫാനും വെളിച്ചത്തിനായി എൽഇഡി ലൈറ്റും സജ്ജീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക