നാം പിന്തുടരുന്ന ചില ജീവിത ശൈലികൾ നമ്മുടെ ആരോഗ്യത്തെയും ആന്തരികാവയവങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇത്തരത്തിൽ നമ്മുടെ കരളിനെ ബാധിക്കുന്ന ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
സോഡാ ചേർന്ന കോള പോലെയുള്ള മധുരപാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നവർക്ക് ഫാറ്റി ലിവർ വരാനുള്ള സാധ്യത കൂടുതലാണ്.
അമിതമായി സപ്പ്ളിമെന്റുകൾ കഴിക്കുമ്പോൾ ശരീരത്തിനാവശ്യമില്ലാത്തവ കരളും വൃക്കയും ചേർന്ന് സംസ്കരിച്ച് മൂത്രത്തിലൂടെ പുറന്തള്ളും. ഇത് അവയവങ്ങൾക്ക് അധിക സമ്മർദ്ദം നൽകി ആരോഗ്യത്തെ ബാധിക്കും.
ചില രോഗങ്ങൾ വന്നാൽ ഡോക്ടർ പ്രെസ്ക്രൈബ് ചെയ്യുന്ന മരുന്നുകൾ വീണ്ടും വൈദ്യസഹായം തേടാതെ ദീർഘ നാൾ നാം ഉപയോഗിക്കാറുണ്ട്. ഇത് കരളിന് അത്ര നല്ലതല്ല.
ഉറക്കമില്ലായ്മ, ഉറക്കക്കുറവ് എന്നിവ കരളിനെ ബാധിക്കും.
അലസമായ ജീവിതശൈലി ആൾക്കഹോളിക് ഫാറ്റി ലിവറിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക