ഛുപ് എന്ന ബോളിവുഡ് ചിത്രമാണ് ദുൽഖറിന്റേതായി ഇനി പുറത്തുവരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഈ അവസരത്തിൽ ഷാരൂഖ് ഖാനെ കുറിച്ച് ദുൽഖർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. കുട്ടിക്കാലം മുതൽ ഷാരൂഖ് ഖാന്റെ വലിയൊരു ആരാധകനാണെന്നും അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് ഷാരൂഖിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ പറഞ്ഞു.
വീർസാരയിലെ ഷാരൂഖിന്റെ അഭിനയവും സീതാ രാമത്തിലെ ദുൽഖറിന്റെ അഭിനയവും താരതമ്യം ചെയ്യുന്നതിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ.
ഷാറൂഖ് ഖാന് എപ്പോഴും ഒരു പ്രചോദനമാണ്. കരിയറിനെ കുറിച്ച് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കുമായിരുന്നു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാരൂഖ്. ആളുകളുമായി ഇടപെടുന്നതില്‍ അദ്ദേഹം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നെ ഷാരൂഖ് ഖാനുമായി താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം ഒരേയൊരു ഷാരൂഖേ ഉണ്ടാകൂ,’, എന്നാണ് ദുല്‍ഖര്‍ സല്മാന് പറഞ്ഞത്.
ആളുകളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ ഇടപെടണം എന്നെല്ലാമുള്ള കാര്യങ്ങളില്‍ ഷാരൂഖ് എല്ലാവര്ക്കും മാതൃകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക