നികുതി അടക്കാതെ സർവീസ് നടത്തിയതിന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം മട്ടന്നൂരിൽ കസ്റ്റഡിയിലെടുത്ത രണ്ടു ബസുകൾ നികുതിയും പിഴയും ഈടാക്കി വിട്ടുനൽകി. 4.79 ലക്ഷം രൂപ നികുതിയിനത്തിലും 15,000 രൂപ പിഴയിനത്തിലും സർക്കാരിലേക്ക് അടച്ചതിനെ തുടർന്നാണ് വിട്ടുനൽകിയത്. കെഎൽ 13 എഎ 9333 നമ്പർ ബസിന് 2,52,841 രൂപയും കെഎൽ 13 എഎൻ 6333 നമ്പർ ബസിന് 2,26,510 രൂപയും നികുതി അടപ്പിച്ചു.
ഇരു ബസുകൾക്കും 7500 രൂപ വീതം പിഴയും അടച്ചു. സി ഐ എസ് എഫ് ഉദ്യോഗസ്ഥരെ വലിയവെളിച്ചം ക്യാമ്പിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുവരാൻ ഓടുന്ന ബസുകളാണ് പിടിയിലായത്. എൻഫോഴ്സ്മെന്റ് ആർ ടി ഒ എ സി ഷീബയുടെ നിർദേശപ്രകാരം എംവിഐ ഇ ജയറാമും സംഘവുമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക