കണ്ണൂർ കോർപ്പറേഷൻ തെങ്ങുകൃഷി വികസന പദ്ധതിയുടെ ഭാഗമായി തെങ്ങുകൾക്ക് ജൈവ വളം, രാസവളം, കുമ്മായം എന്നിവ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. 50,000 തെങ്ങുകൾക്കാണ് ഈ വർഷം വളം വിതരണം ചെയ്യുന്നത്. ഇതിനായി 42 ലക്ഷം രൂപ കണ്ണൂർ കോർപ്പറേഷൻ വകയിരുത്തിയിട്ടുണ്ട്. അപേക്ഷാ ഫോറം കൃഷി ഭവനുകളിൽ ലഭിക്കും. കോർപ്പറേഷൻ പരിധിയിൽ ഭൂമിയുള്ളവർക്ക് അപേക്ഷ അതാത് കൃഷി ഭവനുകളിൽ സമർപ്പിക്കാം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ കാർഡ്, 2022-23 വർഷത്തെ ഭൂനികുതി രശീത്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക