പത്തനംതിട്ട: കലഞ്ഞൂരില്‍ പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യയുടെ കൈകള്‍ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിമാറ്റിയ ഭര്‍ത്താവ് അറസ്റ്റില്‍. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം.
കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ കൈകൾ വെട്ടിയ ഭർത്താവ് ഏലക്കുളം സ്വദേശി സന്തോഷാണ് അറസ്റ്റിലായത്.വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽ അച്ഛൻ വിജയനും പരുക്കേറ്റു.
വിദ്യയുടെ ഒരു കൈമുട്ടും കൈപ്പത്തിയും അറ്റു. മുടിയും മുറിച്ചു മാറ്റി. വിദ്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക