ഒരാളുടെ വിവാഹദിനം എത്രമാത്രം സ്പെഷ്യൽ ആണോ, വിവാഹത്തിന് ശേഷമുള്ള ആദ്യ ജന്മദിനവും അത്രമാത്രം പ്രത്യേകതയുള്ളതാണ്. അതുകൊണ്ടാണ് ഒരിക്കലും മറക്കാനാവാത്ത വിധം അവർ അത് ആഘോഷിക്കുന്നത്.
നയൻതാര തന്റെ ഭർത്താവായ സംവിധായകൻ വിഘ്നേശ് ശിവന് അത്തരമൊരു മധുര ഓർമ്മ സമ്മാനിച്ചു. ഞായറാഴ്ചയായിരുന്നു വിഘ്നേഷിന്റെ ജന്മദിനം. ദുബായിലെ ബുർജ് ഖലീഫയിൽ നടന്ന ചടങ്ങ് അതിശയിപ്പിക്കുന്നതായിരുന്നു.
ഈ ദമ്പതികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇതേ കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ആരാധകരുമായി പങ്കുവെക്കുന്നതിനിടയിലാണ് വിഘ്നേഷ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്.
“എന്റെ ഭാര്യ എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സർപ്രൈസ് തന്നു. എന്റെ എല്ലാ പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തിൽ ബുർജ് ഖലീഫയിൽ എന്റെ ജന്മദിനം ആഘോഷിക്കുന്നതിലും മികച്ചതായി മറ്റൊന്നുമില്ല.
എന്റെ ജീവിതത്തിൽ ഇത്രയധികം സന്തോഷം നിറച്ചതിന് ഞാൻ ദൈവത്തോട് എപ്പോഴും നന്ദി പറയുന്നു,” വിഘ്നേഷ് പറഞ്ഞു. വിഘ്നേഷിന് പിറന്നാൾ ആശംസകൾ നേർന്ന് നിരവധി താരങ്ങളും നെറ്റിസൺമാരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക