ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ.രാജൻ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ബാലിശമായ ആരോപണങ്ങളാണ് ഗവെര്‍ണര്‍ ഉന്നയിക്കുന്നത്. ഗവര്‍ണറുമായി നല്ല നിലയില്‍ യോജിച്ച് പോകണമെന്ന് തന്നെയാണ് സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നടത്തിയപ്പോഴാണ് മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ പ്രതികരിച്ചതെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക