ചെന്നൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷും നടൻ ജയറാമിന്റെ വീട്ടിലെത്തി . ‘‘പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം’’– ജയറാം ഫെയ്സ്ബുക്കിൽ കുറിച്ചു.
ജയറാം, ഭാര്യ പാർവതി, മകൾ മാളവിക എന്നിവർക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നിൽക്കുന്ന ചിത്രമാണ് ജയറാം ആരാധകർക്കായി പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക