ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് സംസ്ഥാന പുരസ്കാരത്തിലൂടെ സ്വന്തമായതെന്ന് നടൻ ജോജു ജോർജ്.
ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ
‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. എവിടുന്നോ തുടങ്ങിയ യാത്ര ഇവിടെ വരെ എത്തിക്കാൻ സാധിച്ചു. ഇതിനിടയിൽ ഒരുപാട് പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. എല്ലാവർക്കും നന്ദി. നൂറിലധികം ചിത്രങ്ങളിൽ അഭിനയിക്കാനായി. ഓരോന്നും ഓരോ പാഠങ്ങളായിരുന്നു.
മമ്മൂക്ക, ബിജുവേട്ടൻ തുടങ്ങി എല്ലാവരുടെയും സഹായമുണ്ടായിരുന്നു. പല ചിത്രങ്ങളിൽ നിന്നും എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ട എന്നും എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാൻ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരായ സംവിധായകരുമാണ്.
അവരോടെല്ലാവരോടും ഈയവസരത്തിൽ നന്ദി പറയുന്നു. എനിക്ക് ഇതിലും വലിയൊരു നേട്ടം സ്വന്തമാക്കാനാകുമോയെന്ന് അറിയില്ല. വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക