ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നും വിഷാംശം നശിപ്പിക്കാൻ ആണ് നാം മഞ്ഞൾപ്പൊടി കറികളിലും മറ്റും ചേർക്കുന്നത്. മഞ്ഞളിന്റെ ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ ആണ് ഭക്ഷണത്തിലെ ഈ വിഷാംശം അകറ്റാൻ മഞ്ഞളിനെ സഹായിക്കുന്നത്. എന്നാൽ ഇത്തരത്തിൽ വിഷം അകറ്റും എന്ന് കരുതി നാം അമിതമായി മഞ്ഞൾ ഉപയോഗിച്ചാലോ? ഫലം നേരെ വിപരീതം ആകും. വിഷം അകറ്റാൻ നാം ഉപയോഗിക്കുന്ന മഞ്ഞൾ തന്നെ നമുക്ക് വിഷമായി മാറും.
മഞ്ഞളില്‍ കുര്ക്കുമിന് എന്ന ഘടകം അടങ്ങിയിട്ടുണ്ട്. ഇത് ദഹന നാളത്തെ ബാധിക്കുകയും ദഹനവ്യവസ്ഥയെ അസ്വസ്ഥമാക്കുകയും ചെയ്യും. വയറിളക്കത്തിനും ചര്‍ദ്ദിക്കും ഇടയാക്കും.
മഞ്ഞളിൽ ഓക്സലേറ്റുകള്‍ അടങ്ങിയിരിക്കുന്നതിനാൽ അമിതമായി കഴിക്കുന്നത് വൃക്കയിലെ കല്ലുകൾക്ക് കാരണമാകും.
അധികമായി മഞ്ഞൾ ശരീരത്തിലേക്ക് ചെല്ലുന്നത് അയണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക