ദശലക്ഷക്കണക്കിന് ആളുകൾ അറിയാതെ തന്നെ ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് ഒരു പുതിയ പഠനം തെളിയിച്ചു. കാരണം രാത്രിയിൽ മാത്രമേ അതിന്റെ അളവ് ഉയരുകയുള്ളൂ.
ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നതുപോലെ 40 മുതൽ 75 വരെ പ്രായമുള്ള എട്ടിൽ ഒരാൾക്ക് വൈകുന്നേരം ഉയർന്ന ബിപി ഉണ്ടെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പഠനം കണ്ടെത്തി.
ഉയർന്ന രക്തസമ്മർദ്ദം ഒരു വ്യക്തിക്ക് ചികിത്സിച്ചില്ലെങ്കിൽ ഹൃദയാഘാതം, സ്ട്രോക്ക്, മരണം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യമുള്ള ആളുകൾ സാധാരണയായി രാത്രിയിൽ ശരീരം ഉറങ്ങാൻ തയ്യാറെടുക്കുമ്പോൾ രക്തസമ്മർദ്ദം കുറയുന്നതായി കാണുന്നു.
എന്നാൽ 15 ശതമാനം ആളുകളിൽ ഇതിന് വിപരീതമാണ് സംഭവിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ബ്രിട്ടീഷ് ജേണൽ ഓഫ് ജനറൽ പ്രാക്ടീസിൽ പഠനം പ്രസിദ്ധീകരിച്ചു.
ഓക്സ്ഫോർഡ് ഏരിയയിലെ 28 ജിപി പ്രാക്ടീസുകളിൽ നിന്നും നാല് ആശുപത്രികളിൽ നിന്നുമായി ഏകദേശം 21,000 രോഗികളെ പഠനത്തിൽ, ഉൾപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക