ബീറ്റ്റൂട്ട് വളരെ ആരോഗ്യകരമായ ഭക്ഷണമാണ്. ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്
ശരീരത്തിലെ മസിലുകള്‍ക്ക് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണെന്നാണ് വിദഗ്ധർ പറയുന്നത്. ബീറ്റ്റൂട്ടില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റുകള്‍ അടങ്ങയിട്ടുണ്ട്. ഈ നൈട്രേറ്റുകളാണ് പേശികളുടെ ശക്തി വര്‍ദ്ധിപ്പിക്കുന്നത്. മസിലുകളുടെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ അത്ലറ്റുകള് ബീറ്റ്റൂട്ട ജ്യൂസ് കുടിക്കുന്നത് നല്ലതാണെന്ന് നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു.
ബീറ്റ്റൂട്ട് ജ്യൂസിന് പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് മറ്റൊരു മെച്ചം. ഹൃദയസ്പന്ദനം ക്രമാതീതമായി ഉയരുകയില്ല. രക്തസമ്മര്‍ദ്ദം പോലെയുള്ള അവസ്ഥകള്‍ ഒഴിവാക്കാനാകും എന്നതും ബീറ്റ്റൂട്ട് ജ്യൂസിന്റെ ഗുണമാണ്. ഹൃദ്രോഗികള്‍ക്കും ഏറെ ഗുണകരമാണ് ബീറ്റ്റൂട്ട് ജ്യൂസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക