ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന അഞ്ച് ഹെർബൽ ജ്യൂസുകൾ പരിചയപ്പെടാം
1 ആപ്പിൾ ജ്യൂസ്
ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വളരെ പ്രസിദ്ധമാണ്. നിരവധി ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ കാക്കുന്ന വിറ്റാമിന്‍ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറല്‍സും ആപ്പിളിൽ അടങ്ങിയിരിക്കുന്നതിനാൽ ദിവസവും ആപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
2 ബ്രൊക്കോളി ജ്യൂസ്
മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം കൊണ്ട് സമൃദ്ധമാണ് ബ്രൊക്കോളി. ഇതെല്ലം ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. അതിനാല്‍ ബ്രൊക്കോളി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
3 ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള സിട്രസ് ഫ്രൂട്ട് ആയ ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും കലവറയായതിനാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.
4 തക്കാളി ജ്യൂസ്
തക്കാളിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ തക്കാളി ജ്യൂസ് ഭക്ഷണത്തിന്റെ ഭാഗമാക്കാം.
5 ബീറ്റ്റൂട്ട് ജ്യൂസ്
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക