അനിഴം നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത ഗതിയിൽ പലവിധ പ്രതിസന്ധികളും ഉണ്ടാകാം. പലവിധ മാറ്റങ്ങളും അനിഴം നക്ഷത്രക്കാരുടെ ജീവിതത്തിൽ ഒന്നിനു പിറകെ ഒന്നായി അനുഭവപ്പെട്ടു കൊണ്ടിരിക്കും. കുഴപ്പം പിടിച്ച സാഹചര്യങ്ങളെ വിജയകരമായി നേരിടാനും അതിജീവിക്കാനുമുള്ള അസാധാരണമായ കഴിവ് ഈ നാളുകാർക്ക് ഉണ്ടാകും. ആകുലചിന്തകൾ കൂടിയിരിക്കും, ഗൗരവഭാവം എപ്പോഴും മുഖത്തു നിഴലിക്കും.
ഒരു കാര്യവും നിസ്സാരമായി കണക്കാക്കുകയില്ല. നിർബന്ധബുദ്ധി കൂടും ,ശത്രുക്കളോട് ക്ഷമിക്കുകയില്ല. എതിർപ്പുകൾ നേരിടുന്നതിൽ വളരെ കർക്കശത്വം കാണിക്കും. ദയയോ, വിട്ടുവീഴ്ചയോ കാണിച്ചെന്നു വരികയില്ല. പക്ഷേ അദ്ധ്യാനഫലം അനുഭവിക്കാനുള്ള ഭാഗ്യം പലപ്പോഴും കിട്ടിയെന്നു വരികയില്ല.യാദൃശ്ചിക കാരണങ്ങൾ മൂലം നിരാശപ്പെടാതെ തുടർന്നും പ്രവർത്തിക്കുന്ന സ്വഭാവമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക