കഴിഞ്ഞ ദിവസമാണ് ഒരു മൊബൈൽ ഷോറൂം ഉത്ഘാടനം ചെയ്യാനെത്തിയ നടൻ ദിലീപ് താൻ എപ്പോൾ പുതിയ ഫോൺ വാങ്ങിയാലും അത് പോലീസുകാർ വന്നു കൊണ്ട് പോകുമെന്ന രീതിയിൽ തമാശ കലർന്ന തരത്തിൽ സംസാരിച്ചത്.
“ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് എന്ന് തോന്നുന്നു. ഫോൺ കമ്പിനിക്കാരൊക്കെ എന്നെയാണ് അധികവും വിളിക്കുന്നത്. ഏറ്റവും കൂടുതൽ ഫോൺ വാങ്ങുന്ന ആളായി ഞാൻ മാറി. അത് അവർക്കറിയാം. കാരണം ഞാൻ എപ്പോൾ ഫോൺ വാങ്ങിയാലും ചില പോലീസുകാര്‍ വന്ന് അത് കൊണ്ടുപോകും. കഴിഞ്ഞ വർഷവും ഒരു ഫോൺ എനിക്ക് ഫോൺ കമ്പിനിക്കാർ തന്നിരുന്നു. പക്ഷെ അതും എന്റെ കൈയ്യിൽ നിന്നും പോയി. ഇത്തവണയും ഫോൺ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല അതാരും കൊണ്ടുപോകരുതെന്ന പ്രാർഥനയെ എനിക്കുള്ളൂ.” ഇതായിരുന്നു ദിലീപിന്റെ വാക്കുകൾ.
ഇപ്പോഴിതാ ദിലീപിന്റെ ഈ പ്രസംഗത്തിന് മറുപടിയുമായി എത്തിരിക്കുകയാണ് സൈബർ ലോകം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം തുടരുന്നതിനിടെ അന്വേഷണ സംഘത്തിന പരിഹസിച്ചുള്ള പരാമര്‍ശം ജനങ്ങളെ ചില്ലറക്കല്ല ചൊടിപ്പിച്ചിരിക്കുന്നത്. കൈയ്യിലിരിപ്പ് നന്നായാല്‍ ഫോണ്‍ കൈയ്യില്‍ തന്നെ കാണുമെന്നാണ് സോഷ്യല്‍ മീഡിയ ദിലീപിനെ ഉപദേശിക്കുന്നത്.
“പീഡന കേസില്‍ പ്രതിയായാല്‍ അങ്ങനെയാണ് പേട്ടാ, പൊലീസ് ഇടക്കിടയ്ക്ക് പൊക്കും. എന്തൊരു നിയമം ആണല്ലേ, കഷ്ടം. കയ്യിലിരുപ്പ് നന്നായാല്‍ മതി ഫോണ്‍ കയ്യില്‍ തന്നെ കാണും”. ഇത്തരത്തിൽ ആണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക