പച്ചക്കറികൾ വാങ്ങുമ്പോൾ കറിവേപ്പില, മല്ലിയില എന്നിവയൊക്കെ വളരെ പെട്ടെന്ന് തന്നെ ഉണങ്ങി നശിച്ചു പോകും. ഫ്രിഡ്ജിൽ വച്ചാലും ഇതിൽ വലിയ മാറ്റം ഒന്നും ഉണ്ടാകില്ല. ഇവ ആഴ്ചകളോളം കേടാകാതെ നല്ല ഫ്രഷ് ആയി ഇരിക്കാൻ ഒരു ട്രിക്ക് പരിചയപ്പെടാം.
ആദ്യം തന്നെ ഒരു വായു കടക്കാത്ത കണ്ടെയ്നർ എടുക്കുക. അതിലേക്ക് ഒന്നോ രണ്ടോ ടിഷ്യു പേപ്പർ നിരത്തുക അതിന് മുകളിലേക്ക് ഇലകളോ പച്ചമുളകോ തൊലി കളഞ്ഞ വെളുത്തുള്ളിയോ ഏതാണോ സൂക്ഷിക്കേണ്ടത് അത് നിരത്തുക. അതിന് മുകളിൽ വീണ്ടും കുറച്ച് ടിഷ്യു പേപ്പർ കൊണ്ട് മൂടി പാത്രം അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആഴ്ചകളോളം കേടാകാതെ ഇരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക