പൊതുവെ ഗൗരവ ഭാവക്കരായ പൂരം നക്ഷത്രക്കാർ പ്രശസ്തിയും പദവിയും നേടും. സൗന്ദര്യവും ശരീരപുഷ്ടിയും ഉണ്ടാകും. ബുദ്ധി സാമർത്ഥ്യവും സന്ദർഭാനുസരണം പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരായിരിക്കും പൂരം നക്ഷത്രക്കാർ. പെട്ടെന്ന് ക്ഷോഭിക്കുകയും അതുപോലെ തന്നെ ശാന്തരാവുകയും ചെയ്യും. എല്ലാത്തരക്കാരോടും ഇടപെടാൻ പൂരം നക്ഷത്രക്കാർക്ക് പ്രത്യേക കഴിവുണ്ടായിരിക്കും.
പൂരം നക്ഷത്രത്തിന്റെ ഗണം – മനുഷ്യഗണം, മൃഗം – ചുണ്ടെലി ,പക്ഷി- ചെമ്പോത്ത്, വൃക്ഷം – പ്ലാശ് , രത്നം – വജ്രം,ഭാഗ്യ നിറം-കറുപ്പും ചുവപ്പും കലർന്നത്, ഭാഗ്യസംഖ്യ – ആറ്
രാഹു, ശനി, ചന്ദ്രൻ എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര ക്രിയകൾ അനുഷ്ഠിക്കണം. പൂരവും വെള്ളിയാഴ്ചയും ചേരുന്ന ദിവസങ്ങളിൽ പ്രത്യേകം വഴിപാടുകളും പൂജകളും നടത്തണം.
മഹാലക്ഷ്മി, അന്നപൂർണ്ണേശ്വരി എന്നീ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും യക്ഷിക്ക് വഴിപാട് കൊടുക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക