ചൂടായാലും കൊടും തണുപ്പായാലും ഫാനിന്റെ ശബ്ദവും കാറ്റും ഇല്ലാതെ കിടന്നുറങ്ങാൻ സാധിക്കാത്തവർ ആണ് നമ്മളിൽ പലരും. എന്നാൽ ഇത്തരത്തിൽ രാത്രി മുഴുവൻ ഫാനിന്റെ കാറ്റ് നമ്മുടെ ശരീരത്തിൽ പതിയുന്നത് കൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ?
രാത്രി മുഴുവന്‍ ഫാനിട്ടു കിടക്കുന്നവര്‍ കിടപ്പുമുറിയില്‍ നല്ല വെന്റിലേഷന് സൗകര്യങ്ങളുണ്ടെന്ന് ഉറപ്പു വരുത്തണം. പെഡസ്റ്റല്‍ ഫാനിനേക്കാള്‍ മുറിയില്‍ എല്ലായിടവും കാറ്റ് എത്തിക്കുന്നത് സീലിംഗ് ഫാനാണ് ഉചിതം. ശരീരം മുഴുവന്‍ മൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിച്ചു വേണം രാത്രി മുഴുവന്‍ ഫാനിട്ട് കിടന്നുറങ്ങുന്ന ശീലമുള്ളവര്‍ കിടക്കാന്‍.
നഗ്നശിരീരത്തില്‍ കൂടുതല്‍ നേരം കാറ്റടിക്കുമ്പോള്‍ ചര്‍മ്മം വല്ലാതെ വരണ്ടു പോകുമെന്നും പറയുന്നു. ഫാനിട്ട് ഉറങ്ങിയാല്‍ ചര്‍മ്മത്തിലെ ജലാശം വലിച്ചെടുത്ത് നിര്‍ജ്ജലീകരണം ഉണ്ടാകാനിടയുണ്ട്. ഇതാണ് ഇങ്ങനെ ഉറങ്ങുന്നവര്‍ ഉണരുമ്പോള്‍ ക്ഷീണിതരായി കാണപ്പെടാന്‍ ഒരു കാരണം. ആസ്ത്മയും അപസ്മാരവും ഉള്ളവര്‍ മുഖത്ത് ശക്തിയായി കാറ്റടിക്കും വിധം കിടക്കരുത്. മൂക്കടപ്പ്, തൊണ്ടവേദന പോലെയുള്ള അസുഖം പിടിപെടാം. കുഞ്ഞുങ്ങളുടെ മുഖത്തേക്കും ശക്തമായി കാറ്റടിക്കാതെ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക