ചേരുവകൾ
മാഗ്ഗി നൂഡിൽസ് – 1 പാക്കറ്റ്
ഉരുളക്കിഴങ്ങ് – 3
കാരറ്റ് ചെറുതായി അരിഞ്ഞത് -1
സവാള ചെറുതായി അരിഞ്ഞത് – 2 ടേബിൾ സ്പൂൺ
മല്ലിയില – ചെറുതായി അരിഞ്ഞത്
മുളകുപൊടി – 1 ടീസ്പൂൺ
ഉപ്പ് – 1 / 4 ടീസ്പൂൺ
മാഗ്ഗി ടേസ്റ്റ്മേക്കർ – 1
മൈദ – 4 ടേബിൾ സ്പൂൺ
ബ്രഡ് – 1
എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
മാഗ്ഗി നൂഡിൽസ് ചെറുതായി പൊട്ടിച്ചു ടേസ്റ്റ്മേക്കർ ചേർക്കാതെ വേവിച്ചൂറ്റി തണുക്കാൻ വയ്ക്കുക. മറ്റൊരു പാത്രത്തിൽ വേവിച്ച ഉരുളക്കിഴങ്ങ്, സവാള, കാരറ്റ്, മല്ലിയില, മുളകുപൊടി, ഉപ്പ്, മാഗ്ഗി ടേസ്റ്റ്മേക്കർ എന്നിവ ചേർത്ത് കുഴച്ചെടുക്കുക. അതിലേക്ക് വേവിച്ചു വച്ച മാഗ്ഗി നൂഡിൽസും ചേർത്ത് മിക്സ് ചെയ്ത് നെല്ലിക്ക വലിപ്പമുള്ള ഉരുളകളാക്കി മാറ്റിവയ്ക്കുക. കോട്ടിങ്ങിനായി ഒരു പാത്രത്തിൽ മൈദ വെള്ളം ചേർത്തെടുക്കുക. മൈദയ്ക്ക് പകരം മുട്ടയും ഉപയോഗിക്കാം.അതിനു ശേഷം തയ്യാറാക്കി വച്ച നൂഡിൽസ് ബോളുകൾ മൈദാ മിശ്രിതത്തിൽ മുക്കി പൊടിച്ച ബ്രെഡിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു കോരുക. ടൊമാറ്റോ സോസിനോടൊപ്പം ചേർത്ത് ചൂടോടെ കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക