ഫഹദ്-നസ്രിയ ദമ്പതികൾ മലയാളികൾക്ക് എന്നും ഇഷ്ടപെട്ട താര ദമ്പതിമാരാണ്. ഇവർ ഒന്നിച്ച സിനിമകൾ മലയാളികൾ എന്നും സ്വീകരിച്ചിട്ടുണ്ട് . ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ച് അഭിനയിച്ച പുതിയ വിഡീയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ശ്രദ്ധയമാകുന്നത്.
“ലൗവ് ഹാസ് മെനി ഫ്ലേവേഴ്സ്” എന്ന ടാഗ്-ലൈനോടെ പുറത്തിറങ്ങിയ വിഡീയോകൾ ഇതിനോടകം വൈറലായി. ഇ ന്നാൽ ഇത് സിനിമയാണോ, ഷോർട്ട് ഫിലിമാണോ, വെബ് സീരീസാണോ, പരസ്യചിത്രമാണോ, സോഷ്യൽ മീഡിയ ക്യാമ്പയനിങ്ങാണോ എന്ന കൺഫ്യൂഷനിലാണ് ആരാധകർ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘കോൾഡ് വാർ’ എന്ന രണ്ടാമത്തെ വിഡിയോയും മികച്ച പ്രതികരണമാണ് നേടിയത്. കൂടുതൽ വീഡിയോകൾ വരുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. സെപ്റ്റംബർ 21-ന് പുറത്തിറങ്ങിയ ആദ്യ വീഡിയോ ഇതിനോടകം ഒരു മില്യൺ കാഴ്ചക്കാരുമായി ട്രെൻഡിങ്ങായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക