മുഖം തിളക്കമുള്ളതും ക്ളീനും ആയിക്കാണുവാൻ മുഖത്തെ ‘ഡെഡ് സ്കിന്‍’ നീക്കം ചെയ്യുക മാത്രമാണ് മാർഗം. നശിച്ചുപോയ കോശങ്ങള്‍ പൂര്‍ണ്ണമായി ചര്‍മ്മത്തില്‍ നിന്ന് പോകണമെന്നില്ല. ഇവ രോമകൂപങ്ങളിലും മറ്റും അടിഞ്ഞുകിടക്കുന്നതോടെയാണ് പലരിലും മുഖക്കുരുവുണ്ടാകുന്നത്. എന്ന് മാത്രമല്ല, ചര്‍മ്മം തിളക്കമറ്റതാകാനും, ചുളിവുകള്‍ വീഴാനും, എളുപ്പത്തില്‍ പ്രായം തോന്നിക്കാനുമെല്ലാം ഇത് ഇടയാക്കും
‘ഡെഡ് സ്കിന്‍’ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ‘സ്ക്രബ്ബിംഗ്’ കൃത്യമായി ചെയ്യുക എന്നതാണ് . ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും സ്ക്രബ്ബിംഗ്ചെയ്യേണ്ടതാണ്. ഇതിന് മുമ്പായി ‘ക്ലെന്‍സിംഗും’ ചെയ്യാം. അതിന് വെളിച്ചെണ്ണ തന്നെ ധാരാളം. സ്ക്രബ്ബിന് ശേഷം മാത്രമേ മാസ്കോ മറ്റോ ഉപയോഗിക്കാവൂ. ഒന്നുകില്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന സ്ക്രബ് ഇതിനായി ഉപയോഗിക്കാം. അതിന് ഓരോരുത്തരും അവരവരുടെ ‘സ്കിന്‍’ സ്വഭാവവും ‘ടോണു’മെല്ലാം മനസിലാക്കിയിരിക്കണം.
ഇനി റെഡിമെയ്ഡ് സ്ക്രബ് അല്ലെങ്കില്‍ വീട്ടില്‍ തന്നെ ‘നാച്വറല്‍’ ആയി ഇത് തയ്യാറാക്കാം. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തുള്ള സ്ക്രബ്ബാണ് മിക്കവരും വീട്ടില്‍ ഉപയോഗിക്കാറ്. ഇവ മൂന്നും ചേര്‍ത്ത് യോജിപ്പിച്ചാണ് സ്ക്രബ് തയ്യാറാക്കേണ്ടത്.
അതല്ലെങ്കില്‍ കാപ്പിപ്പൊടി കൊണ്ടും എളുപ്പത്തില്‍ വീട്ടില്‍ സ്ക്രബ്ബ് തയ്യാറാക്കാം. കാപ്പിപ്പൊടിയും വെളിച്ചെണ്ണയും യോജിപ്പിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്പം തേനും ചെറുതായി പൊടിച്ച പഞ്ചസാരയും കൂടി ചേര്‍ക്കാം. എന്തായാലും നശിച്ചുപോയ ചര്‍മ്മത്തിന്റെ അവശിഷ്ടങ്ങള്‍ മുഖത്തിരിക്കുന്നത് ഒട്ടും നല്ലതല്ല. അതിനാല്‍ കൃത്യമായിത്തന്നെ അത് വൃത്തിയാക്കാന്‍ എല്ലാവരും ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക