ചർമ്മം തിളങ്ങാൻ ഓട്സ് കൊണ്ടുള്ള ചില ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒരു ടീസ്പൂണ്‍ തൈരില്‍ ഓട്സ് പൊടിച്ചത് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം ശേഷം കഴുകിക്കളയാം. ഈ മിശ്രിതം നല്ലൊരു മോയിസ്ചറൈസറായി പ്രവര്‍ത്തിക്കുകയും മുഖക്കുരു മാറ്റാന്‍ സഹായിക്കുകയും ചെയ്യുന്നു.
കറ്റാര്‍വാഴയുടെ ജെല്‍ ചുരണ്ടിയെടുത്ത ഓട്സ് പൊടിച്ചതും ചേര്‍ത്ത് മുഖത്തിടുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഇത് ജലാംശം നിലനിര്‍ത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യും.
പപ്പായ നന്നായി ഉടച്ച് പേസ്റ്റാക്കി അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ തേനും ഓട്സ് പൊടിച്ചതും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 30 മിനുട്ടിന് ശേഷം കഴുകിക്കളയാം. ഈ പാക്ക് വരണ്ട ചര്‍മത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക