ഏത് തരം ചര്‍മ്മം ആണെങ്കിലും ഒരു ഐസ് ക്യൂബ് മുഖത്ത് ഉരസുന്നത് ചര്‍മ്മത്തിന് ഏറേ നല്ലതാണ്. എങ്കില്‍ ഒരു സ്ട്രോബറി-തേന്‍ ഐസ് ക്യൂബ് കൊണ്ട് മുഖത്ത് ഉരസുന്നതോ? ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബറി ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു.
സ്ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവ് അകറ്റുവാന്‍ നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാനും സ്ട്രോബറി സഹായിക്കും. മുഖത്തെ ചുളിവുകള്‍ മാറാനും വരണ്ട ചര്‍മ്മത്തെ മൃദുലമാക്കാനും സഹായിക്കുന്നതാണ് തേന്‍. അതിനാല്‍ ഈ സ്ട്രോബറി-തേന്‍ ഐസ് ക്യൂബ് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്. ഇവ എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.
ഇതിനായി ഐസ് ക്യൂബ് ട്രേയിൽ വെള്ളം നിറച്ചതിന് ശേഷം കുറച്ച് സ്ട്രോബറി ചെറുതായി അരിഞ്ഞ് ഓരോ ക്യൂബിലും ഇടാം. ഇതിലേക്ക് ഓരോ തുള്ളി തേനും ഒഴിക്കുക. ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കാം. ഈ ഐസ് ക്യൂബ് ആവശ്യാനുസരണം എടുത്ത് മുഖത്ത് മസാജ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക