മലയാള സിനിമാ സീരിയൽ രംഗത്തെ നിറസാന്നിധ്യമാണ് പൊന്നമ്മ ബാബു. പൊതുവെ നർമ്മം കലർന്ന വേഷങ്ങളാണ് പൊന്നമ്മയെ തേടി കൂടുതൽ വരുന്നത്. കിട്ടുന്ന വേഷങ്ങളെല്ലാം പൊന്നമ്മയുടെ കൈയിൽ ഭദ്രവുമാണ്. ഇപ്പോഴിതാ തന്റെ വണ്ണത്തെ കളിയാക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.
” എന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് ദേഷ്യം വരും. ഞാന്‍ ചുമ്മാ കേറി വണ്ണം വച്ചതല്ല. കാശ് കൊടുത്ത് സൂപ്പും മറ്റും മേടിച്ച് കഴിച്ച് വണ്ണം വച്ചതാണ്. അങ്ങനെയുള്ളപ്പോള്‍ എന്റെ വണ്ണത്തെ കളിയാക്കാനോ പരിഹസിക്കാനോ പറ്റില്ല. ഞാന്‍ പ്രൊഡക്ഷനിലെ ഭക്ഷണം കഴിച്ചല്ല വണ്ണം വച്ചത്. എനിക്ക് വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പും മറ്റും കഴിച്ച് വണ്ണം വച്ചതാണ്. അതിനാല്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതില്‍ കയറി പിടിക്കും. ഞാന്‍ ഉടക്കും.
എന്ത് അറിഞ്ഞിട്ടാണ് നിങ്ങള്‍ സംസാരിക്കുന്നത്. എന്റെ ഐഡന്റിറ്റിയാണ് എന്റെ വണ്ണം. ഇന്നാള് ഒരാള്‍ ചോദിച്ചു മമ്മൂട്ടിയുടെ നായികയാകാന്‍ അവസരം വന്നാല്‍ വണ്ണം കുറയ്ക്കുമോ എന്ന്. ഞാന്‍ പറഞ്ഞു ഇല്ലെന്ന്, മമ്മൂട്ടിയുടെ നായികയാകാനൊക്കെ ഇഷ്ടമാണ്. പക്ഷെ ആ സിനിമ മാത്രമല്ല പിന്നെ ചെയ്യാന്‍ പറ്റൂ. അത് കഴിഞ്ഞും എനിക്ക് സിനിമ ചെയ്യണ്ടേ. മെലിഞ്ഞാല്‍ ആളുകള്‍ പറയില്ലേ പണ്ട് നല്ല വണ്ണമൊക്കെയായി നന്നായിരുന്നു ഇപ്പോള്‍ മെലിഞ്ഞു പോയെന്ന്. എന്റെ മനസ് അറിയാന്‍ വേണ്ടി ചോദിച്ചതായിരുന്നുവെന്നും പൊന്നമ്മ പറയുന്നു.
സിനിമയില്‍ എനിക്ക് ബെസ്റ്റ് ഫ്രണ്ട്സില്ല. അല്ലാത്ത സുഹൃത്തുക്കളും വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരെയുള്ളൂ. ഇപ്പോഴത്തെ അടുത്ത സുഹൃത്ത് സാറയാണ്. സാറയുടെ ഭര്‍ത്താവ് ഷിപ്പിലെ ക്യാപ്റ്റനാണ്. എല്ലാവരോടും നല്ല സൗഹൃദമാണ്, കാണുമ്പോള്‍ സ്നേഹം പങ്കിടാറുണ്ട്. പക്ഷെ സിനിമയും കുടുംബവും രണ്ടും രണ്ടായി നിര്‍ത്തുന്നയാളാണ്. രണ്ടും കൂടി ലയിപ്പിക്കാറില്ല. വീട്ടിലെത്തുമ്പോള്‍ ഞാന്‍ അമ്മയും ഭാര്യയും കുടുംബിനിയുമാണ്.” പൊന്നമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക