കൂളിങ് ഗ്ലാസുകളോടുള്ള മമ്മൂട്ടിയുടെ പ്രിയം ഏവര്‍ക്കും അറിയുന്നതാണ്. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യമാണ് വൈറലാകുന്നത്.
1988 ൽ മോഹൻലാലിന്റെ കല്യാണത്തിന് പങ്കെടുക്കുമ്പോൾ വച്ചിരുന്ന കണ്ണാടിയാണ് വർഷങ്ങൾക്കിപ്പുറം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജാവേളയിലും വച്ചതെന്ന് മമ്മൂട്ടി പറയുന്നു.
പുതിയ ചിത്രമായ റോഷാക്കിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. വെള്ള ജുബ്ബയും മുണ്ടും കണ്ണടയും വച്ച് കാറിൽ മോഹൻലാലിന്റെ കല്യാണത്തിന് എത്തുന്ന വിഡിയോ ഇപ്പോഴും ഹിറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക