പാലക്കാട് : വടക്കഞ്ചേരിയിൽ ഒൻപതു പേരുടെ മരണത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിലെ നിയമലംഘനങ്ങളിൽ പലതും മനഃപൂർവമാണെന്ന് ഡ്രൈവർ ജോജോ പത്രോസ് . നിയമം ലംഘിച്ച് ലൈറ്റുകളും ഹോണുകളും സ്ഥാപിക്കുന്നതു വിദ്യാർഥികളെ ആകർഷിക്കാനാണെന്നു ഡ്രൈവർ മൊഴി നൽകി.
അനധികൃത ലൈറ്റും ഹോണും ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ബസിന് ഓട്ടം കൂട്ടാനാണെന്നും ജോമോൻ വിശദീകരിച്ചു.
നിയമലംഘനങ്ങൾ നടത്തി മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിലൂടെ പോയാലും പരിശോധിക്കാറില്ലെന്നും ജോമോൻ മൊഴി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക