കേശസംരക്ഷണത്തിന്റെ കാര്യത്തിൽ നാം ഏറ്റവും കൂടുതൽ നേരിടുന്ന ഒരു വെല്ലുവിളിയാണ് താരൻ. താരൻ അകറ്റാനും മുടി നല്ല സോഫ്റ്റും തിളക്കമുള്ളതാക്കാനും സഹായിക്കുന്ന വാഴപ്പഴം കൊണ്ടുള്ള ഒരു ഹെയർ മാസ്ക് പരിചയപ്പെടാം.
നല്ല പഴുത്ത പാളയം തോടൻ പഴം മിക്സിയിൽ അടിച്ച് പേസ്റ്റ് ആക്കുക. ഇതിലേക്ക് തലേദിവസം തന്നെ കുതിർത്ത് അരച്ച ഉലുവ, രണ്ട് ടേബിൾസ്പൂൺ തൈര് എന്നിവ ചേർത്ത് തലയോട്ടിയിലും മുടിയിഴകളും തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക