പലപ്പോഴും അലോപ്പതി വിട്ട് നാം ആയുർവേദത്തെ സമീപിക്കുന്നതിന്റെ പ്രധാനകാരണം ഫലം ലഭിക്കാൻ അൽപ്പം കാലതാമസം ഉണ്ടാകുമെങ്കിലും പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളത് കൊണ്ടാണ്. ഇന്നത്തെ കാലത്തെ ദീർഘ നേരം ഇരുന്നും മറ്റും കമ്പ്യൂട്ടറിൽ നോക്കിയുള്ള ജോലിക്കിടെയെല്ലാം ഫലമായി ചെറുപ്പക്കാർക്ക് വരെ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കഴുത്തുവേദന. ഇതിന് മികച്ച ആയുർവേദ ചികിത്സയുണ്ട്.
ഇതിൽ ആദ്യമായി ചെയ്യുന്നത് കഴുത്തുവേദനയുടെ മൂല കാരണം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുക എന്നതാണ്. അതിനാൽ തന്നെ കഴുത്തുവേദന പൂർണമായും ഇല്ലാതാക്കാൻ ആയുർവേദ ചികിത്സയിലൂടെ സാധിക്കും.
നട്ടെല്ലിന്റെ തകരാറുമായി ബന്ധപ്പെട്ടുള്ള കഴുത്തുവേദന വിഭിന്നമായിരിക്കും. ആയുർവേദത്തിൽ ഇതിന്റെ ചികിത്സകള്‍ ഗൗരവമേറിയതും ആണ്. കഴുത്തുവേദന പൂര്‍ണ്ണമായും വിട്ടുമാറാതിരിക്കുകയും ഇടയിക്കിടെ കഠിനമായി തിരിച്ചുവരികയുമാണെങ്കില്‍ ഗൗരവകരമായ ചികിത്സകള്‍ കൂടിയേ തീരു.
തോളുവേദന, തലവേദന, കൈകടച്ചില്‍, ക്ഷീണം ഇതെല്ലാമായി ബന്ധപ്പെട്ടും കഴുത്തുവേദന വരാറുണ്ട്.കഴുത്തു ഭാഗത്തെ ഞരമ്പിനുണ്ടാകുന്ന ഞെരുക്കവും ഇറുക്കവും, കൈ കുഴച്ചില്‍, തരിപ്പ് എല്ലാം കഴുത്തുവേദനയുമായി ബന്ധപ്പെട്ടതാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക