മമ്മൂട്ടിയുടെ കുടുംബത്തിലെ കൊച്ചു സെലിബ്രിറ്റി ആണ് മറിയം. മകനായ ദുൽഖറിന്റെ സിനിമാവിശേഷങ്ങളോ അല്ലെങ്കിൽ മറ്റ് കുടുംബാംഗങ്ങളുടെയോ ഒരു വിശേഷങ്ങളും പങ്കുവയ്ക്കാത്ത മമ്മൂട്ടി കൊച്ചുമകൾ മറിയത്തിന്റെ പിറന്നാളിന് ആശംസകൾ അറിയിച്ച് സമൂഹ മാധ്യമങ്ങളിൽ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ മറിയത്തെ പറ്റി മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
“ഇപ്പോള്‍ അവള് എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് അവൾക്ക് ഇഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു.
ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയിരിക്കുന്നത്.” മമ്മൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക