ചെറുനാരങ്ങ
ചെറുനാരങ്ങ മുറിച്ച് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും തേച്ച് കുളിക്കുകയാണെങ്കിൽ വിയർപ്പ് നാറ്റം മാറും.
അവൽ
50 ഗ്രാം അവൽ വീതം എന്നും രാത്രി കഴിക്കുന്നത് വിയർപ്പ് നാറ്റം മാറ്റാൻ നല്ലൊരു മാർഗ്ഗമാണ്.
മുതിര
മുതിര അരച്ചു ശരീരമാസകലം തേച്ച് കുളിക്കുന്നത് വിയർപ്പ് നാറ്റം അകറ്റും.
രാമച്ചം, വേപ്പില, ചന്ദനം, മഞ്ഞൾ എന്നിവ തേച്ച് കുളിക്കുക.
ഉലുവപ്പൊടി, ചീവയ്ക്കാപ്പൊടി എന്നിവ സമാസമം എടുത്ത് തേച്ചുകുളിക്കുക.
ധാരാളം വെള്ളം കുടിക്കുക.
ഇലക്കറികൾ ഭക്ഷണത്തിൽ നന്നായി ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക